aparna shaji|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (17:14 IST)
പി എസ് രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാള്‍ എന്ന ചിത്രത്തിലൂടെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താരയും ജീവയും വീണ്ടും ഒന്നിയ്ക്കുന്നു. ചിത്രത്തിൽ പല നായികമാരെയും പരിഗണിച്ചിരുന്നെങ്കിലും സംവിധായകന്റെ മനസ്സിൽ നയൻതാരയായതിനാൽ താരത്തെ തന്നെ തീരുമാനിക്കുകയായിരുന്നു.
എസ് പി ജയാനന്ദൻ സവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ഇ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തിരക്കുകാരണം ചിത്രത്തിൽ നിന്നും പിൻമാറുന്നുവെന്ന് നയൻസ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് താരം സമ്മതം അറിയിക്കുകയായിരുന്നു.
നയൻതാരയുടെ ഡേറ്റിനു വേണ്ടി കാത്തിരിക്കുകയാണന്ന്
ജീവ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിനിടെ പറഞ്ഞിരുന്നു. സംവിധായകൻ മറ്റു പലരേയും പരിഗണിച്ചെങ്കിലും അതിലൊന്നും സംതൃപ്തി തോന്നാത്തതിനാലാണ് രണ്ടാമതും താരത്തെ സന്ദർശിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.