മക്കള്‍ രണ്ടാളും വലുതായി, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം നടി സ്‌നേഹ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (09:08 IST)
നടി സ്‌നേഹ സിനിമ തിരക്കുകളിലാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് നടി. മമ്മൂട്ടിയുടെ ഒപ്പം ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ സ്‌നേഹയും അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട് നടി.A post shared by Sneha (@realactress_sneha)

മകന്‍ വിഹാന്റെ ഏഴാം പിറന്നാള്‍ ഈയടുത്താണ് നടിയും കുടുംബവും ആഘോഷിച്ചത്. ഇപ്പോഴിതാ വരലക്ഷ്മി പൂജ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ. നടിയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാം.
തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. രണ്ടാളുടെയും പത്താം വിവാഹവാര്‍ഷികമാണ് ഈയടുത്താണ് കഴിഞ്ഞത്. 2012ലായിരുന്നു താരവിവാഹം.
2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ടു അച്ചമുണ്ടു' എന്ന ചിത്രത്തില്‍ വെച്ചുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിന് വഴി മാറുകയായിരുന്നു. 2012 ല്‍ ഇരുവരും വിവാഹിതരായി.മോഹന്‍ലാലിന്റെ ശിക്കാര്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍, തുറുപ്പുഗുലാന്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :