വമ്പൻ പ്രഖ്യാപനം, ഇനി ഒരു നാൾ കൂടി, മുന്നേ കൂട്ടി അറിയിച്ച് ആശിർവാദ് സിനിമാസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (10:15 IST)
ആ പ്രഖ്യാപനത്തിനായി ഒരു ദിവസം കൂടി കാത്തിരിക്കൂ. ഓഗസ്റ്റ് 17ന് ആശിർവാദ് സിനിമാസ് തങ്ങളുടെ സിനിമകളിൽ ഒന്നിന്റെ അപ്ഡേറ്റ് പുറത്തുവിടും.മോഹൻലാൽ-ആൻറണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ട്വൽത്ത് മാൻ. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ബറോസ് ഒരുങ്ങുകയാണ്.

2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രം. വർഷങ്ങൾക്കിപ്പുറം മുപ്പതാമത്തെ സിനിമ നിർമ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഷാജി കൈലാസ് ചിത്രം എലോൺ ആണ് മുപ്പതാമത്തെ സിനിമ.ഒ.ടി.ടി റിലീസ് ആക്കാനുള്ള സൂചന സംവിധായകൻ തന്നെ നേരത്തെ നൽകിയിരുന്നു.

വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിന്റെ എന്റര്‍ടെയ്നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.പൂജ അവധിക്ക് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്.സെപ്റ്റംബർ 30 ന് ചിത്രം തീയറ്ററിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :