അനുബന്ധ വാര്‍ത്തകള്‍
- സന്തോഷ നിമിഷം: മയോനിയെ ചേര്‍ത്ത് പിടിച്ച് ഗോപിസുന്ദര്‍, കമന്റ് ബോക്സ് ഓഫാക്കി ഇരുവരും
- നടി പാര്‍വതിയല്ലേ ഇത്? വൈറലായി ചിത്രങ്ങള്‍
- ഇത് അജിത്തിന്റെ 'മലൈക്കോട്ടൈ വാലിബന്' ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് എഡിറ്റഡ് വെര്ഷന് പോസ്റ്റര്‍
- കെജിഎഫ് 2ന് ശേഷം യഷിന്റെ 'ടോക്സിക്', സിനിമയൊരുക്കാന്‍ ഗീതു മോഹന്‍ദാസ്
- സാരിയില്‍ മനോഹരിയായി നവ്യ നായര്‍, ചിത്രങ്ങള്‍ കാണാം
ബാലതാരമായി സിനിമയിലെത്തി, ഇപ്പോള്‍ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നന്ദന വര്‍മയെ ഓര്‍മയില്ലേ?
ലാല്‍ ജോസ് ചിത്രമായ അയാളും ഞാനും തമ്മില്‍ ആണ് നന്ദനയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്
സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ കൊണ്ട് വൈറലായ താരമാണ് നന്ദന വര്‍മ. വളരെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളാണ് നന്ദന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. മോശം കമന്റിടുന്ന സദാചാരവാദികള്‍ക്ക് കണക്കിനു കൊടുക്കാനും താരം സമയം കണ്ടെത്താറുണ്ട്. 2002 ജൂലൈ 14 നാണ് നന്ദനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 21 വയസാണ് പ്രായം.
ലാല്‍ ജോസ് ചിത്രമായ അയാളും ഞാനും തമ്മില്‍ ആണ് നന്ദനയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. അതില്‍ കലാഭവന്‍ മണിയുടെ മകളായാണ് നന്ദന അഭിനയിച്ചത്. പൃഥ്വിരാജിനൊപ്പമുള്ള ഇമോഷണല്‍ രംഗം ആരാധകര്‍ മറന്നു കാണില്ല ! 1983, റിങ് മാസ്റ്റര്‍, ലൈഫ് ഓഫ് ജോസൂട്ടി, മിലി, ഗപ്പി, സണ്‍ഡെ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, ഭ്രമം തുടങ്ങിയവയാണ് നന്ദനയുടെ ശ്രദ്ധേയമായ സിനിമകള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നന്ദന. അവധിക്കാല ആഘോഷ ചിത്രങ്ങളെല്ലാം നന്ദന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.