1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nadirsha about New movie

ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയിട്ടില്ല: നാദിർഷ

ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയിട്ടില്ല: നാദിർഷ

ദിലീപ്
തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ൽ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാർത്ത സത്യമല്ലെന്ന് സംവിധായകൻ നാദിർഷ. ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയതോടെ  ചിത്രം പകുതിയിൽ നിന്നുപോയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
'ഈ ചിത്രം നിർമ്മിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ ഗെറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽ നിന്ന് ദിലീപ് പിന്മാറിയത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമണിത്.'
 
ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിലെ മറ്റൊരു പ്രശസ്‌തനായ നടൻ എത്തും. മനോരമ ഓൺലൈനിനോടാണ് നാദിർഷ ഇക്കാര്യം പറഞ്ഞത്.
അടുത്ത ലേഖനം
മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം, പക്ഷേ ലിസ്റ്റിൽ ഒന്നാം സ്ഥാനം മറ്റൊരാൾക്ക്: ബോളിവുഡ് നടി ഫ്‌ളോറ സൈനി