34 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ന് നടനും സംവിധായകനും, ഇദ്ദേഹത്തെ നിങ്ങള്‍ക്കറിയാം

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (12:51 IST)

നടനും സംവിധായകനുമായ നാദിര്‍ഷയുടെ ജന്മദിനമാണ് ഇന്ന്. സിനിമ ലോകത്തുള്ള അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ആശംസകളുമായി രാവിലെ തന്നെ എത്തി.

1969 ഓഗസ്റ്റ് 27ന് ജനിച്ച അദ്ദേഹത്തിന് 53 വയസ്സ് പ്രായമുണ്ട്. ഇപ്പോഴതാ നടന്റെ പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 1988ല്‍ പകര്‍ത്തിയ നാദിര്‍ഷയുടെ ചിത്രമാണിത്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈയടുത്താണ് പ്രഖ്യാപിച്ചത്. റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ചിത്രീകരണം 2023 ജനുവരിയില്‍ ആരംഭിക്കും. മലയാള സിനിമയിലെ പ്രശസ്ത താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.


ജയസൂര്യയുടെ ഈശോ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ അടുത്തതായി പുറത്തു വരാനിരിക്കുന്ന സിനിമ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :