'കിളവന്മാർ എങ്ങോട്ടാ?’ - മുകേഷിനെ ‘ചൊറിഞ്ഞ‘ യുവാവിന് കിടിലൻ മറുപടി നൽകി താരം

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (18:05 IST)
മേഖലയിലുള്ള ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ആരാധകരുമായി കമന്റിലൂടെ സംവദിക്കുന്നവരും കുറവല്ല. ചിലർ ഇടുന്ന പോസ്റ്റുകൾക്ക് ഉള്ള പ്രതികരണങ്ങൾ നല്ലതും മോശവും ആയത് എത്താറുണ്ട്.

മോശം കമന്റുകൾ വന്നാൽ പൊതുവെ നടീനടന്മാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെയാണ് മോശം കമന്റുകൾക്ക് നല്ല ചുട്ടമറുപടി നൽകാൻ എല്ലാവരും ശ്രമിക്കാറുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഉള്ള ഫോട്ടോ ഷെയർ ചെയിത മുകേഷ് ആണ് ഇത്തവണ ഇരയായത്.

സിറാജ് ബിൻ ഹംസ എന്നയാൾ മുകേഷിന്റെ പോസ്റ്റിൽ കമെന്റ് ചെയിതത് ഇപ്രകാരം ആയിരുന്നു, കിളവമാർ എങ്ങോട്ടാ, എന്നാൽ മുകേഷ് നൽകിയ കിടിലം മറുപടി ഇങ്ങനെയും, ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോകുവാ’ എന്നായിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :