എനിക്ക് വേണ്ടി മമ്മൂക്ക പലരോടും ചാൻസ് ചോദിച്ചിട്ടുണ്ട്, അദ്ദേഹമില്ലായിരുന്നെങ്കിൽ എങ്ങുമെത്തില്ലായിരുന്നു: കലാഭവൻ ഷാജോൺ

Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (12:40 IST)
എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ പൊലീസ് കഥാപാത്രമാണ് ഷാജോണിന്റെ കരിയറിൽ വഴിത്തിരിവായത്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള അടുപ്പം പങ്കുവെയ്ക്കുകയാണ് ഷാജോൺ.

ചെറിയ ഒട്ടേറെ വേഷങ്ങൾ ചെയ്യുമ്പോഴും തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് ആയത് മമ്മൂക്കയെ കണ്ടതോടെയാണെന്ന് കൈരളി ടിവിയിലെ സ്റ്റാർ റാഗിംഗ് എന്ന പരിപാടിയിൽ എത്തിയപ്പോൾ ഷാജോൺ പറയുന്നു.

‘ആദ്യം കണ്ട മാത്രയിൽ തന്നെ ഇക്കയും ആയി സൗഹൃദം ഉണ്ടായി. നിന്നെ സിനിമയിൽ കണ്ടിട്ടുണ്ട് എങ്കിൽ കൂടിയും വിഗ് വെക്കുന്നത് കൊണ്ടാണ് നേരിട്ട് കണ്ടാൽ മനസിലാവാത്തത് എന്നായിരുന്നു ആദ്യം കണ്ടപ്പോൾ തന്നെ പറഞ്ഞത്.’ എന്നും കലാഭവൻ ഷാജോൺ പറയുന്നു.

ആ പരിചയത്തിനു ശേഷം അദ്ദേഹം നായകനായ പട്ടണത്തിൽ ഭൂതം, അണ്ണൻ തമ്പി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ തന്നതും ഇക്ക ആണ്. തുടർന്ന് താപ്പാന എന്ന ചിത്രത്തിൽ ആണ് മമ്മൂക്കക്ക് ഒപ്പം മുഴുനീള കഥാപാത്രം ചെയ്യുന്നത് എന്നും ഷാജോൺ പറയുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും ഒരു പടികൂടി മുകളിൽ എത്തി സംവിധായകൻ ആയിരിക്കുകയാണ് ഷാജോൺ. ആദ്യ ചിത്രത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :