സ്ത്രീകൾ എന്ന് ജോലി ചെയ്‌ത് തുടങ്ങിയോ അന്ന് മുതൽ മീ ടൂ പ്രശ്‌നങ്ങളും ഉയർന്നു, സ്ത്രീകളെ അധിക്ഷേപിച്ച് മുകേഷ് ഖന്ന

അഭിറാം മനോഹർ| Last Modified ശനി, 31 ഒക്‌ടോബര്‍ 2020 (14:27 IST)
സ്ത്രീവിരുദ്ധ പരാമർശവുമായി ശക്തിമാനിലൂടെ പ്രശസ്‌തനായ അഭിനേതാവ് മുകേഷ് ഖന്ന. ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതിന് കാരണം സ്ത്രീകൾ തന്നെയാണെന്ന തരത്തിൽ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം.

ഫിലിമി ചർച്ചയ്ക്കായി നൽകിയ ഒരു അഭിമുഖത്തിലാണ് മീ ടൂ മൂവ്മെന്‍റിനെതിരെ ഖന്നയുടെ പ്രസ്താവന. സ്ത്രീകളുടെ ജോലി എന്ന് പറയുന്നത് വീട്ടുകാര്യങ്ങൾ നോക്കലാണ്. അവർ പുറത്തിറങ്ങി ജോലി ചെയ്യാനാരംഭിച്ചതോടെയാണ് മീടൂ പ്രശ്‌നങ്ങൾ തുടങ്ങിയത്. പുരുഷൻ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുരുഷൻ പുരുഷനാണ്. സ്ത്രീ സ്ത്രീയും എന്നായിരുന്നു മുകേഷ് ഖന്നയുടെ വിവാദവാക്കുകൾ.

മുകേഷ് ഖന്നയുടെ ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടനെതിരെ നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :