1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Moral policing against Kajols outfit

'എങ്ങനെയാണ് ഇതൊക്കെ ധരിക്കുന്നത്, ഇപ്പോ കീറുമല്ലോ?' കജോളിന്റെ വസ്ത്രധാരണത്തിനെതിരെ സദാചാരവാദികള്‍

കറുത്ത നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രം അണിഞ്ഞാണ് മുംബെയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ താരം എത്തിയത്

Moral policing against Kajols outfit
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് കജോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കജോള്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കജോളിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ കാണാന്‍ അതീവ സുന്ദരിയാണെങ്കിലും താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 
കറുത്ത നിറത്തിലുള്ള ബോഡികോണ്‍ വസ്ത്രം അണിഞ്ഞാണ് മുംബെയിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ താരം എത്തിയത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ താരത്തിന്റെ വസ്ത്രം വളരെ മോശമായെന്നാണ് പലരും ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്രം ധരിച്ച് നടക്കാന്‍ പോലും കജോളിന് സാധിക്കുന്നില്ലെന്നാണ് പലരും പറയുന്നത്.