ലിപ് ലോക്ക് സീൻ ചെയ്യാൻ ടെൻഷനുണ്ടായിരുന്നു,പലരോടും ഉപദേ ശംതേടി, നടി രമ്യ നമ്പീശൻ തുറന്നുപറയുന്നു

Ramya Nambessan
കെ ആര്‍ അനൂപ്| Last Modified ശനി, 13 ജനുവരി 2024 (10:26 IST)
Ramya Nambessan
ബാലതാരമായി എത്തി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് രമ്യ നമ്പീശൻ. 2011ൽ പുറത്തിറങ്ങിയ ചാപ്പാക്കുരിശ് എന്ന ഫഹദ് ഫാസിൽ ചിത്രം നടിയുടെ കരിയറിൽ വഴിത്തിരിവായി. ഇതിലെ ഒരു ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നതിന് മുമ്പ് പലരുടെയും ഉപദേശം താൻ നേടിയിരുന്നുവെന്ന് രമ്യ നമ്പീശൻ പറയുന്നു.ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞതായി നടി ഇപ്പോഴും ഓർക്കുന്നു.റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിനാണെന്നും
രമ്യ ചോദിക്കുന്നത്.
"ചാപ്പാക്കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ ആദ്യം അൽപം ടെൻഷനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരോടും ഉപദേ ശംതേടി. അപ്പോൾ കഥയ്ക്ക് ആവശ്യമെങ്കിൽ നീയതു ചെയ്യണം, എന്നു തീർത്തു പറഞ്ഞത് അച്ഛഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. റിയൽ ലൈഫും റീൽ ലൈഫും ഒന്നായിക്കാണുന്നതെന്തിനാണെന്നും
രമ്യ ചോദിക്കുന്നു.റീൽ ലൈഫിൽ ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് റിയൽ ലൈഫുമായി ബന്ധപ്പെടുത്തേണ്ടതില്ല. ആ സീൻ ഇല്ലെങ്കിൽ 'ചാപ്പാക്കുരിശ്' എന്ന സിനിമയ്ക്ക് റെലവൻസില്ല. അതിനാൽ ആ സീൻ മാറ്റുകയല്ല, എന്നെ ഒഴി വാക്കുകയെന്നതാണു പോംവഴി. അപ്പോൾ നഷ്‌ടം എനിക്കാണ്. നല്ലൊരു കഥാപാത്രം കൈവിട്ടു പോകും. അങ്ങ നെയൊരു സാഹചര്യത്തിൽ, ബാക്കിയുള്ളവർ എന്തു പറഞ്ഞാലും ഹൗ യൂ ടേക്ക് ഇറ്റ്' എന്നേയുള്ളൂ",-എന്നാണ് രമ്യ നമ്പീശൻ പറഞ്ഞത്.

തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടി പിന്നണി ഗായികയും കൂടിയാണ്.രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണിക്ക് 37 വയസ്സാണ് പ്രായം. 1986 മാർച്ച് 24നാണ് നടി ജനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :