കെ ആര്‍ അനൂപ്|
Last Modified ശനി, 1 ജൂലൈ 2023 (15:16 IST)
മോഹൻലാൽ പുതിയ സിനിമ തിരക്കുകളിലേക്ക്. നടന്റെ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം അടുത്താഴ്ച മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലാണ് ഷൂട്ട്.
നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി
ഭാഷകളായി ഒരുങ്ങുന്നു. ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും ഇതെന്നാണ് കേൾക്കുന്നത് അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആയിരിക്കും കഥ.
ബോളിവുഡ് നിർമാതാവായ ഏക്ത കപൂര്‍ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.യാഷ് രാജ് ഫിലിംസിന്‍റെ മുംബൈയിലെ ഓഫീസിൽ മോഹൻലാൽ എത്തിയതാണ് ഈ ചർച്ചകൾക്ക് പിന്നിലുള്ള കാരണം.