പൃഥ്വിരാജിന് വേണ്ടി പ്രഭാസ്, കാത്തിരിപ്പ് അവസാനിക്കുന്നു,ആടുജീവിതം അപ്‌ഡേറ്റ്

Prithviraj Sukumaran,Prabhas
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ജനുവരി 2024 (15:08 IST)
Prithviraj Sukumaran,Prabhas
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം.ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. സംവിധായകന്റെ 10 വര്‍ഷത്തെ അധ്വാനമാണ് ആടുജീവിതം എന്ന സിനിമ. സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് പുതിയൊരു അപ്‌ഡേറ്റ് അണിയറക്കാര്‍ കൈമാറി.ഇന്ന് വൈകീട്ട് 5 മണിക്ക് തെലുഗു സൂപ്പര്‍താരം പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

2018ല്‍ പത്തനംതിട്ടയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കോവിഡ് കാലവും പിന്നിട്ട് 2022 ജൂലൈയിലാണ് മുഴുവന്‍ ചിത്രീകരണവും ബ്ലെസി പൂര്‍ത്തിയാക്കിയത്. അടുത്തവര്‍ഷം ആകും സിനിമയുടെ റിലീസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :