ക്യാപ്റ്റന്‍ മാര്‍വെലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ‘ലൂസിഫർ’ !

Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (12:18 IST)
ബോക്സോഫീസിൽ കോടികൾ സ്വന്തമാക്കുകയാണ് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭം. മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രം ആരാധകർക്കിടയിൽ ആവേശം തീർക്കുകയാണ്. പ്രതീക്ഷകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ലൂസിഫറിന്റെ കുതിപ്പ്. കേരളത്തിന് അകത്തു പുറത്തും വിദേശത്തുമെല്ലാം ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

മലയാളം ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിലീസും വമ്പൻ കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്.
യുഎഇയില്‍ ഹോളിവുഡ് ചിത്രം ക്യാപ്റ്റന്‍ മാര്‍വെല്‍ ആദ്യ വീക്കെന്‍ഡ് കൊണ്ട് നേടിയ 160K അഡ്മിറ്റ്‌സ് എന്ന റെക്കോര്‍ഡ് ലൂസിഫര്‍ തകര്‍ത്തത് വെറും രണ്ടു ദിവസം കൊണ്ടാണ്. 2019 ല്‍ റിലീസായ ഇന്ത്യന്‍ സിനിമകളില്‍ ആദ്യ വീക്കന്‍ഡിലെ കളക്ഷനില്‍ ഒന്നാം സ്ഥാനവും ലൂസിഫറിനാണ്.

കേരളത്തിലെ ഒട്ടുമിക്ക സെന്ററുകളിലും ലൂസിഫര്‍ ഹൗസ് ഫുള്‍ പ്രദര്‍ശനമാണ് നടത്തുന്നത്. ചിത്രം ഇതിനോടകം ആഗോള ബോക്‌സ് ഓഫീസില്‍ അമ്പത് കോടിയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ബാംഗ്ലൂരില്‍ ഏറ്റവും വേഗത്തില്‍ ഒരു കോടി രൂപ കളക്ഷന്‍ നേടുന്ന ചിത്രം എന്ന ബഹുമതിയും ലൂസിഫര്‍ സ്വന്തമാക്കി. മൂന്നു ദിവസം കൊണ്ട് ഒരു കോടിയില്‍ തൊട്ട ഒടിയനെ പിന്നിലാക്കി രണ്ടു ദിവസം കൊണ്ടാണ് ലൂസിഫര്‍ ഈ നേട്ടം കൈവരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :