മധുരരാജയിലെ സർപ്രൈസ്, ഒളിഞ്ഞിരിക്കുന്ന സൂപ്പർതാരം? - ആരാധകരെ ഞെട്ടിക്കാൻ മമ്മൂട്ടിക്യാമ്പ് !

Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (09:35 IST)
വൈശാഖ് സംവിധാനം ചെയ്ത ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 5ന് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും. കഴിഞ്ഞ ആഴ്ചയാണ് ടീസർ റിലീസ് ആയത്. ആദ്യഭാഗം പോക്കിരിരാജയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് പൃഥ്വിരാജ് ആയിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ ജയ് ആണുള്ളത്.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മധുരരാജയില്‍ താനില്ലെന്നും തന്നെ വിളിച്ചില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാൽ, ലൂസിഫറിലും താൻ അഭിനയിക്കില്ലെന്ന് പറഞ്ഞ പൃഥ്വി ചിത്രത്തിലും ഉണ്ടായിരുന്നു. അതുപോലെ സര്‍പ്രൈസ് എന്‍ട്രിയുമായി പൃഥ്വി എത്തിയേക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

മധുരരാജയില്‍ പൃഥ്വി ഇല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന അവസ്ഥയാണിപ്പോഴുള്ളത്. ലൂസിഫർ ഒരു കൊച്ചുചിത്രമെന്നായിരുന്നു അദ്ദേഹം തുടക്കത്തിൽ പറഞ്ഞത്. അതോടൊപ്പം, സ്വന്തം സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞയാളാണ് പൃഥ്വി. റിലീസിനോടനുബന്ധിച്ചാണ് ആ രഹസ്യവും പൃഥ്വി പരസ്യമാക്കിയത്.

അത് പോലെ തന്നെയായിരിക്കും ഈ പറച്ചിലെന്നും അദ്ദേഹവും മധുരരാജയിലുണ്ടാവുമെന്നുമാണ് ഒരുവിഭാഗം പറയുന്നത്. ഇതേക്കുറിച്ചറിയാന്‍ റിലീസ് വരെ കാത്തിരിക്കണം. മധുരരാജയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഏപ്രില്‍ 12നാണ് സിനിമയെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :