രേണുക വേണു|
Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (13:24 IST)
Mohanlal: തരുണ്‍ മൂര്‍ത്തി ചിത്രത്തിനായി ഒരുക്കങ്ങള്‍ തുടങ്ങി മോഹന്‍ലാല്‍. ഏപ്രില്‍ രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ അഭിനയിക്കുക. എന്നാല്‍ ഈ ചിത്രത്തിനായി മോഹന്‍ലാല്‍ താടിയെടുക്കില്ല.
സമീപകാലത്തെ സിനിമകളില്‍ കണ്ട പോലെ താടിയും മീശയും വെച്ചാകും മോഹന്‍ലാല്‍ ഈ സിനിമയിലും അഭിനയിക്കുക. ജീത്തു ജോസഫ് ചിത്രം റാമിന്റെ ഷൂട്ടിങ് പുരോഗമിക്കാത്തതു കൊണ്ടാണ് മോഹന്‍ലാല്‍ താടി ഉപേക്ഷിക്കാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രജപുത്രയുടെ പതിനാലാമത് സിനിമയും മോഹന്‍ലാലിന്റെ 360 മത് സിനിമയുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന തരുണ്‍ മൂര്‍ത്തി സിനിമയെന്ന നിലയില്‍ പ്രൊജക്ടിന് മുകളില്‍ പ്രതീക്ഷകളേറെയാണ്. കെ.ആര്‍.സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. റാന്നി,തൊടുപുഴ ഭാഗങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.