പക്കാ ലോക്കല്‍ ഗുസ്തി പടം ! മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രത്തിലാണ് നിലവില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (09:41 IST)

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പശ്ചാത്തലമാക്കിയാണ് സിനിമ വരുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ഗുണ്ടയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രത്തിലാണ് നിലവില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഇതിനു ശേഷമായിരിക്കും ലിജോ ജോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :