ഭ്രമയുഗത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍,റമ്പാനില്‍ ഒരു യുവ നടന്‍ കൂടിയുണ്ട്!

കെ ആര്‍ അനൂപ്|
മമ്മൂട്ടിയുടെ 'ഭ്രമയുഗം' ത്തിന് ശേഷം അര്‍ജുന്‍ അശോകന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍. ജോഷി സംവിധാനം ചെയ്യുന്ന റമ്പാന്‍ ഒരുങ്ങുകയാണ്. സിനിമയില്‍ യുവനടന്‍ കൃഷ്ണ ശങ്കറും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ താരനിരയെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് റമ്പാന്‍ ഒരുങ്ങുന്നത്.2025 വിഷു അല്ലെങ്കില്‍ ഈസ്റ്റര്‍ റിലീസ് ആയി സിനിമ പ്രദര്‍ശനത്തിന് എത്തും.

അപ്പന്റെയും മകളുടെയും കഥയാണ് റമ്പാന്‍. മകളുടെ വേഷം ചെയ്യാന്‍ ഒരു പുതുമുഖത്തെ നിര്‍മ്മാതാക്കള്‍ തിരഞ്ഞിരുന്നു. അങ്ങനെയാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണിലേക്ക് എത്തിയത്. എല്ലാവിധ തരികിടലുമായി ചെറുപ്പത്തില്‍ ജീവിച്ച വളര്‍ന്നു വന്നപ്പോള്‍ നന്നായ ഒരാളാണ് റമ്പാന്‍.റമ്പാന്‍ എന്ന് പറയുന്ന കഥാപാത്രത്തെ പോലെ തന്നെ കൈയിലിരുപ്പുള്ള ഒരു മകള്‍ ഉണ്ട് സിനിമയില്‍ എന്നാണ് ചെമ്പന്‍ വിനോദ് പറഞ്ഞത്.


ചെമ്പോസ്‌കി മോഷന്‍ പിച്ചേഴ്‌സ് ഐന്‍സ്റ്റിന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചെമ്പന്‍ വിനോദ്, ഐന്‍സ്റ്റിന്‍ സാക്ക് പോള്‍, ശൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേര്‍ന്ന ചിത്രം നിര്‍മ്മിക്കുന്നത്.വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിഷ്ണു വിജയ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :