'ദേവര'യിലെ ജാന്‍വി,ദാവണിയുടുത്ത് നാട്ടിന്‍പുറത്തുകാരിയായി നടി, ലൊക്കേഷന്‍ ചിത്രം വൈറല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (12:39 IST)
ജൂനിയര്‍ എന്‍.ടി.ആറിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദേവര'.2024ല്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ തിരക്കിലായിരുന്നു ബോളിവുഡ് നടി ജാന്‍വി കപൂര്‍.

ഗ്രാമത്തില്‍ ജീവിക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ തങ്കം എന്ന പെണ്‍കുട്ടിയായാണ് ജാന്‍വി വേഷമിടുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള നടിയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടു. ദാവണിയുടുത്താണ് ജാന്‍വിയെ കാണാനായത്.
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

2024 ഏപ്രില്‍ 5-ന് ആദ്യഭാഗം റിലീസ് ആകും. അനിരുദ്ധ് സംഗീതം ഒരുക്കുന്നു.രത്‌നവേലു ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :