താര രാജാക്കന്മാര്‍ ഒന്നിച്ചൊരു വേദിയില്‍, കേരളപ്പിറവി ദിനത്തിലെ സന്തോഷം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (12:34 IST)
മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസിനും ഒന്നിച്ചൊരു വേദിയില്‍. കേരളപ്പിറവി ദിനത്തില്‍ മലയാള സിനിമ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ വേറെ എന്തുവേണം. മൂവരും ഒന്നിച്ചെത്തുന്നതു തന്നെ അപൂര്‍വ്വം. അതുകൊണ്ടുതന്നെ ഫാന്‍ പേജുകളിലെല്ലാം ചിത്രങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. കേരള സര്‍ക്കാരിന്റെ കേരളീയം മേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍.

മലയാള തനിമയില്‍ ഷര്‍ട്ടും മുണ്ടും ധരിച്ചാണ് താരങ്ങളെ കാണാനായത്. കേരളീയം വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.കമല്‍ ഹാസന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ താരങ്ങള്‍ക്ക് പുറമേ വ്യവസായികളായ എംഎ യൂസഫലി, രവി പിള്ളയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
കേരളം കൈവരിച്ച നേട്ടങ്ങള്‍ വിളിച്ചുപറയുന്ന വേദിയായി കേരളീയം 2023 മാറും. 42 വേദികളിലായി വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സെമിനാറുകളും പ്രദര്‍ശനങ്ങളും ബിസിനസ് മീറ്റുകളും ട്രേഡ് ഫെയറും ഭക്ഷ്യമേളയും ചലച്ചിത്രമേളയും കലാപരിപാടികളും ഇവിടെ അരങ്ങേറും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :