മോഹന്‍ലാല്‍ തെലുങ്കിലേക്ക്, അജിത്തിനൊപ്പം മാത്രമല്ല സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പവും താരത്തിന് പുതിയ ചിത്രം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (14:41 IST)

മോഹന്‍ലാല്‍ തെലുങ്കിലേക്ക്. മഹേഷ് ബാബു നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ലാലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 'എസ്എസ്എംബി 28' എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.

ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.


'എകെ 61' എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന ചലച്ചിത്രത്തിലും മോഹന്‍ലാല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :