മോഹന്‍ലാല്‍ കഥയെഴുതിയ സിനിമ, പക്ഷേ റിലീസ് ചെയ്തില്ല ! സ്വപ്‌നമാളികയ്ക്ക് സംഭവിച്ചത്

രേണുക വേണു| Last Modified ശനി, 21 മെയ് 2022 (12:18 IST)

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകരെല്ലാം ബറോസിനായി കാത്തിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ കഥയെഴുതിയ ഒരു സിനിമയുണ്ടായിരുന്നു. ആ ചിത്രം റിലീസ് ചെയ്തിട്ടില്ല. മോഹന്‍ലാല്‍ കഥയെഴുതിയ സിനിമയുടെ പേര് സ്വപ്നമാളിക. 2008 ലാണ് ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നത്.

കരിമ്പില്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചത്. പ്രശസ്ത സംവിധായകനായ കെ എ ദേവരാജനാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ നിരവധി നടീനടന്മാര്‍ അഭിനയിച്ചിട്ടുണ്ട്. ജയ് കിഷന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ യേശുദാസ്, ജി വേണുഗോപാല്‍, ചിത്ര എന്നിവരാണ് ആലപിച്ചത്. ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം കഴിഞ്ഞ ഈ സിനിമ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് റിലീസ് ചെയ്യാതിരുന്നത്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :