കാളിയെ ഏറ്റെടുത്ത് ആരാധകർ, പേട്ടയുടെ രണ്ടാം ഭാഗം ഉടൻ?

Last Modified തിങ്കള്‍, 21 ജനുവരി 2019 (15:51 IST)
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്ട' തിയേറ്ററുകൾ കീഴടക്കി കുതിക്കുകയാണ്. ചിത്രത്തിലൂടെ പഴയ രജനിയെ തിരിച്ചുകിട്ടി എന്നാണ് ആരാധകർ പറയുന്നത്. സസ്‌പെൻസുകൾ നിറയെവെച്ച് ചിത്രം അവസാനിക്കുമ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ്.

അടുത്ത ഭാഗം ഉടൻ തന്നെ ഉണ്ടാകും എന്ന രീതിയിലാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് എന്നുകൊണ്ടുതന്നെ ഉടൻ രണ്ടാം ഭാഗം ഉണ്ടാകും എന്നാണ് സൂചനകൾ. ഹിറ്റായ സ്ഥിതിക്ക് അടുത്ത ഭാഗത്തേക്ക് ഉടൻ പോകുമെന്നും അത് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടാകും എന്നും സൂചനകൾ ഉണ്ട്.

ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരങ്ങൾ ഉള്ളതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഉരുങ്ങുമ്പോഴും ആരാധകർ കാത്തിരിക്കുന്നത് ഈ താരങ്ങൾക്ക് വേണ്ടി തന്നെയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :