'5 ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ല,എന്നെക്കാള്‍ നല്ലൊരു സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് ആണ്: ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ജൂണ്‍ 2022 (10:34 IST)

അഞ്ച് ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരിക്കലും ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്നെക്കാള്‍ നല്ലൊരു സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് ആണെന്നും കേവലം അഞ്ച് ലക്ഷം രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കി തിയേറ്ററില്‍ അദ്ദേഹം റിലീസ് ചെയ്തു വിജയിപ്പിച്ചെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് ഒരു ട്രോളിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഇന്ന് രാവിലെ വാട്‌സപ്പില്‍ ഒരു സുഹൃത്ത് അയച്ച് തന്ന ട്രോള്‍.ഈ ചോദ്യത്തിന് ഞാന്‍ തന്നെ ഉത്തരം പറയാം എന്നെക്കാള്‍ നല്ല സംവിധായകന്‍ Santhosh Pandit ആണ് കേവലം അഞ്ച് ലക്ഷം രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കി തിയേറ്ററില്‍ അദ്ദേഹം റിലീസ് ചെയ്തു വിജയിപ്പിച്ചു.

എനിക്ക് അഞ്ച് ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരിക്കലും ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ല.മികച്ച ബഡ്ജറ്റില്‍ സന്തോഷ് പണ്ടിറ്റിന്റെ ഒരു ഗംഭീര സിനിമക്കായി waiting,എല്ലാവിധ ആശംസകളും നേരുന്നു'-ഒമര്‍ ലുലു കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :