ഡേവിഡ് നൈനാൻ, ഡെറിക് അബ്രഹാം, മിഖായേൽ; ഇത് ഹനീഫ് അദേനി മാജിക്!

Last Modified ബുധന്‍, 16 ജനുവരി 2019 (10:16 IST)
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം എന്നുപറയുമ്പോൾ തന്നെ പ്രേക്ഷകർ കുറഞ്ഞതൊന്നും പ്രതീക്ഷിക്കില്ല. അതിന് കാരണവും ഉണ്ട്. അദേനിയുടെ ആദ്യ ചിത്രമായ ഗ്രേറ്റ് ഫാദർ പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലർ ചിത്രമായിരുന്നു. അതിന് പിന്നാലെ വന്ന അബ്രഹാമിന്റെ സന്തതികളും ഗ്രേറ്റ് ഫാദറിനേക്കാൾ ഒരുപിടി മുന്നിൽ തന്നെ.

ഇനി ഇറങ്ങാൻ പോകുന്ന മിഖായേലിന്റെ ട്രെയിലറും സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്. മറ്റ് രണ്ട് ചിത്രങ്ങളേക്കാൾ ഒരുപിടി മുന്നിൽ തന്നെ ആയിരിക്കും എന്നുതന്നെയാണ്. എന്നാൽ റിലീസ് ആകാൻ ദിവസങ്ങൾ മാത്രം നിൽക്കുമ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യുന്നത് കഥാപാത്രങ്ങളുടെ പേരുകൾ ആണ്.

മുമ്പത്തെ രണ്ട് മമ്മൂട്ടി ചിത്രങ്ങളിലും ഡേവിഡ് നൈനാനേയും ഡെറിക് അബ്രഹാമിനേയും പ്രേക്ഷകർക്ക് സമ്മാനിച്ച് ഹനീഫ് അദേനി വിസ്‌മയം തീർത്തു. അതേ പതിവ് മിഖായേലിലും ഹനീഫ് തുടരുന്നു. നായകനായ നിവിൻ പോളിയുടെ പേര് തന്നെ ഒരു പുതുമയാണ്, മിഖായേൽ. ക്രിസ്ത്യൻ പേരുകളിൽ പരിചിതമാണെങ്കിലും മലയാള സിനിമയിൽ ഈ പേര് നായകന് ഇതുവരെ കേട്ടിട്ടില്ല. പ്രതിനായകനായ ഉണ്ണി മുകുന്ദന്റെ പേരും വ്യത്യസ്തമാണ്, മാർക്കോ ജൂനിയർ .

സുദേവൻ നായർ എത്തുന്നത് ഫ്രാൻസിസ് ഡേവി ആയാണ്. ജെ ഡി ചക്രവർത്തിയുടെ പേര് മുഹമ്മദ് ഈസ. ജോർജ് പീറ്റർ ആയി സിദ്ദിഖും ജോൺ ആയി ബാബു ആന്റണിയുമുണ്ട്. ചിത്രത്തിൽ സുരാജിന്റെ പേര് ഐസക് എന്നാണ്. ഹനീഫ് അദേനിക്ക് ഇത്തരത്തിലുള്ള പേരുകൾ എവിടുന്നുകിട്ടുന്നു എന്നാണ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :