ഗുരുവായൂരമ്പല നടയില്‍.. ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര നന്ദന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (10:28 IST)
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി. ഇപ്പോഴിതാ ഗുരുവായൂരമ്പലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.A post shared by Meera Nandhaa (@nandan_meera)

മലയാളത്തിന് പുറത്തും മീരയെ തേടി അവസരങ്ങള്‍ വന്നു.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35ല്‍ കൂടുതല്‍ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
സിനിമ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തവരുകയാണ് നടി.


റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :