മീനാക്ഷി സ്പെഷലൈസ് ചെയ്യുന്നത് ഈ മേഖലയില്‍.. സിനിമക്കാര്‍ ദിലീപിന്റെ വീട്ടില്‍ ക്യൂ നില്‍ക്കും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (10:32 IST)
പഠിച്ചു ഡോക്ടറാവണമെന്ന് ദിലീപിന്റെ ആഗ്രഹം മീനാക്ഷി നടത്തി കൊടുത്തു കഴിഞ്ഞു.മലയാള സിനിമയിലെ താരപുത്രിമാര്‍ക്കും ഇടയില്‍ നിന്നും മെഡിക്കല്‍ മേഖല തിരഞ്ഞെടുത്ത ചിലയാളുകളുണ്ട്. അതില്‍ ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയും ഉണ്ട്.

എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് മീനാക്ഷി.മകള്‍ സിനിമയില്‍ വരുമോ ഇല്ലയോ ചോദ്യങ്ങള്‍ ദിലീപും നേരിട്ടു.മീനാക്ഷിയുടെ പഠനം മൊത്തത്തില്‍ പൂര്‍ത്തിയായാല്‍ സിനിമാ മേഖലയ്ക്കും ഗുണം ചെയ്യും. പഠനത്തില്‍ മകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് ദിലീപ് പറഞ്ഞിരുന്നു.


തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയത് ദിലീപ് പറയുന്നു.പഠനം കഴിഞ്ഞാല്‍ മീനാക്ഷി സ്പെഷലൈസ് ചെയ്യാന്‍ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞു.

കൃത്യസമയത്തു ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാം മകളെ ദിലീപ് ഉപദേശിക്കാറുണ്ട്.ചര്‍മത്തിന്റെ ആരോഗ്യവും പരിചരണവും ഉറപ്പു വരുത്തുന്ന ഡെര്‍മറ്റോളജിയിലാകും മീനാക്ഷി ശ്രദ്ധ കേന്ദ്രീകരിക്കുക.

കൊച്ചിയിലാണ് മീനാക്ഷി പഠിച്ചത്.സ്‌കൂള്‍ വിദ്യാഭ്യാസം ഇവിടെയാണ് പൂര്‍ത്തിയായത്.ഉര്‍ന്ന വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് പോയി.സ്‌കൂള്‍ പഠനവുമായി മഹാലക്ഷ്മിയും ചെന്നൈയില്‍ ഉണ്ട്.















അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :