മോഹന്‍ലാലിന്റെ നായികയായി മാറിയ താരം! ഈ കുട്ടിയെ നിങ്ങള്‍ക്ക് അറിയാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (08:59 IST)
ഭര്‍ത്താവ് വിദ്യാസാ?ഗറിന്റെ വിയോഗം നടി മീനയുടെ സന്തോഷം കവര്‍ന്നെടുത്തു. പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് നടി. അടുത്ത സുഹൃത്തുക്കളും കുടുംബവുമാണ് മീനയുടെ കരുത്ത്. ഒരു ഇടവേളക്ക് ശേഷം സോഷ്യല്‍ മീഡിയയിലും നടി സജീവമായി.

തന്റെ കുട്ടിക്കാല ചിത്രങ്ങളില്‍ തുടങ്ങി ഒടുവിലായി അഭിനയിച്ച സിനിമയിലെ ചിത്രങ്ങള്‍ വരെ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോയാണ് നടി ആരാധകര്‍ക്കായി പങ്കിട്ടിരിക്കുന്നത്.
1982 ല്‍ 'നെഞ്ചങ്കള്‍' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും എങ്കെയോ കേട്ട കുറല്‍ ആയിരുന്നു നടിയുടെ ആദ്യ റിലീസ് ചിത്രം. മലയാളം, തമിഴ്, കന്നഡ,തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിച്ച നടി സ്വാന്തനം എന്ന സുരേഷ്‌ഗോപി ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. സുരേഷ് ഗോപിയുടെ മകള്‍ ആയിട്ടായിരുന്നു മീന ഈ ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് ഡ്രീംസ് എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ തന്നെ നായികയായി അഭിനയിച്ചത് മീനയാണ്.മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ആണ് മീന കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. 1997-ല്‍ പുറത്തിറങ്ങിയ വര്‍ണപ്പകിട്ട് മുതല്‍ ബ്രോ ഡാഡി വരെ. ദൃശ്യം, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളാണ് അക്കൂട്ടത്തില്‍ ശ്രദ്ധേയമായത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :