വിഘ്നേഷ് ശിവന്റെ അടുത്ത സിനിമയില്‍ നയന്‍താരയും?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (15:07 IST)
വിഘ്നേഷ് ശിവന്റെ അടുത്ത സിനിമ പ്രദീപ് രംഗനാഥന്റെ കൂടെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ഒരു റൊമാന്റിക് ഡ്രാമയാണെന്നാണ് വിവരം.


നായികയായി പ്രിയങ്ക മോഹനെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടുണ്ടെങ്കിലും നയന്‍താരയുമായും ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് വിവരം.

ചിത്രം കൂടുതല്‍ ഗംഭീരമാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

വിഘ്നേഷ് ശിവന്റെ അവസാന മൂന്ന് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അനിരുദ്ധ് രവിചന്ദറിനെ ഇത്തവണയും ഒപ്പം കൂട്ടും.

ശിവകാര്‍ത്തികേയനെ നായകനാക്കി ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ച കഥയാണ് ഇതൊന്നും പറയപ്പെടുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :