ഭാവിയിൽ പുറംവേദന വരും, ഇനി സാമി സാമി ഡാൻസ് കളിക്കാനില്ലെന്ന് രശ്മിക

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (19:42 IST)
തെലുങ്ക് സിനിമയിൽ എന്നല്ല ഇന്ത്യയാകെ വലിയ വിജയമായിരുന്ന ചിത്രമായിരുന്നു അല്ലു അർജുൻ നായകനായിറങ്ങിയ പുഷ്പ : ദ റൈസ് എന്ന ചിത്രം. സിനിമയ്ക്കൊപ്പം തന്നെ ചിത്രത്തിലെ ഗാനങ്ങളും വൈറലായിരുന്നു. ചിത്രത്തിൽ രശ്മികയാണ് അല്ലുവിൻ്റെ നായികായായെത്തിയത്. ചിത്രത്തിലെ സാമി സാമി എന്ന ഗാനത്തിൽ രശ്മികയുടെ ചുവടുകൾ വൈറലായിരുന്നു. പല പൊതുപരിപാടികളിലും രശ്മിക ഈ ഗാനത്തിന് ചുവട് വെച്ചിരുന്നു.

ഇപ്പോഴിതാ ഇനിയൊരു വേദിയിലും സാമി സാമി ചുവടുകൾ വെയ്ക്കില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ് രശ്മിക മന്ദാന. ആരാധകരുമായി ട്വിറ്ററിൽ സംവാദിക്കുന്നതിനിടെയാണ് തൻ്റെ തീരുമാനത്തെ പറ്റി രശ്മിക പറഞ്ഞത്. രശ്മികയ്ക്കൊപ്പം സാമി സാമി എന്ന ഗാനത്തിൽ നൃത്തം ചെയ്യാൻ ആഗ്രഹമുണ്ടെന്ന ആരാധകൻ്റെ പോസ്റ്റിനാണ് താരം നിരാശപ്പെടുത്തുന്ന മറുപടി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :