പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം തീരുമാനിച്ചത് സംയുക്ത വര്‍മയെ; പിന്നീട് സംഭവിച്ചത്

പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികവേഷം അവതരിപ്പിച്ചത് കനിഹയാണ്

രേണുക വേണു| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (19:45 IST)


എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ. മലയാളത്തിലെ ഏറ്റവും മികച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി നായകനായ ഈ ചിത്രം. ശരത് കുമാര്‍, മനോജ് കെ.ജയന്‍, കനിഹ, പത്മപ്രിയ, ജഗതി തുടങ്ങി വന്‍ താരനിരയാണ് പഴശ്ശിരാജയില്‍ അണിനിരന്നത്.

പഴശ്ശിരാജയില്‍ മമ്മൂട്ടിയുടെ നായികവേഷം അവതരിപ്പിച്ചത് കനിഹയാണ്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെയാണ്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സംയുക്ത വര്‍മയെ. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ സംയുക്ത തയ്യാറായില്ല.

കനിഹ അവതരിപ്പിച്ച മാക്കം എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂം ഇഷ്ടപ്പെടാത്തുകൊണ്ടാണ് സംയുക്ത ഈ കഥാപാത്രം വേണ്ടെന്നുവച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :