അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ പ്രളയക്കെടുതി; പ്രാര്‍ഥനകളും പൂജകളുമായി വിശാലും സംഘവും മധുര മീനാക്ഷി ക്ഷേത്രത്തില്‍
- കാസ്‌റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി
- ലോറൻസ് മാസ്റ്ററുടെ ചാലഞ്ച് ഞാൻ സ്വീകരിക്കുന്നു; ശ്രീ റെഡ്ഡി
- ശ്രീ റെഡ്ഡിയോട് സഹതാപം മാത്രം; ആരോപണങ്ങൾക്ക് മറുപടിയുമായി ലോറൻസ്
- ഹനാൻ മാത്രമല്ല, ഞാനും സൈബർ ആക്രമണത്തിന്റെ ഇരയാണ്: മീനാക്ഷി
കാസ്‌റ്റിംഗ് കൗച്ച്; വെളിപ്പെടുത്തലുമായി മീന
കാസ്‌റ്റിംഗ് കൗച്ച്; വെളിപ്പെടുത്തലുമായി മീന
കാസ്‌റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളെപ്പെടുത്തലുകളുമായി നടി മീന. സിനിമയിൽ മാത്രമല്ല എല്ലാ രംഗത്തും സ്‌ത്രീകൾ കാസ്‌റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ടെന്ന് നടി പറയുന്നു. തെലുങ്ക് നടി ശ്രീറെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി മീന.
'ജോലിയോടുള്ള ആത്‌മസമർപ്പണത്തിലും കഴിവിലുമാണ് സ്‌ത്രീകളുടെ വിജയമിരിക്കുന്നത്. എനിക്കൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ ഞാൻ സിനിമയിൽ വരുന്ന കാലത്തും ഇത്തരം അക്രമങ്ങൾ സിനിമയിൽ നിലനിന്നിരുന്നു. പുരുഷന്മാർ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം.
ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറിൽ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ അവരുടെ കഴിവിൽ മാത്രം വിശ്വാസമർപ്പിക്കുക' മീന വ്യക്തമാക്കുന്നു.