വിജയ് വിളിച്ചു ആ വേഷം ചെയ്യുമോ ചോദിച്ചു, സമ്മതം മൂളി മോഹന്‍ലാല്‍, പഴയ കഥ അറിയാമോ?

mohanlal
mohanlal
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 മെയ് 2024 (13:17 IST)
വിജയ് നായകനായി എത്തിയ ജില്ല റിലീസായിട്ട് 10 വര്‍ഷം കഴിഞ്ഞു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ ദളപതി വിജയും ഒന്നിച്ച ചിത്രമായിരുന്നു ജില്ല. 2014 ജനുവരി 10നാണ് ആര്‍ ടി നെല്‍സണിന്റെ സംവിധാനത്തില്‍ ജില്ല റിലീസ് ചെയ്യുന്നത്. കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക.

സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിനെ കുറിച്ച് മോഹന്‍ലാല്‍ തുറന്ന് പറയുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.


സിനിമയില്‍ അഭിനയിക്കാനായി വിജയാണ് നടനെ നേരിട്ട് ക്ഷണിച്ചത്. ക്ഷണത്തിന് പിന്നാലെ മോഹന്‍ലാല്‍ സമ്മതം മൂളുകയും ചെയ്തു.

'വിജയ് വ്യക്തിപരമായി എന്നെ വിളിക്കുകയും വേഷം ചെയ്യാനാകുമോയെന്ന് ചോദിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഞാന്‍ സമ്മതിക്കുകയും ചെയ്തു. ഞാന്‍ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും തോന്നിച്ചത് ഭാഗ്യമായാണ് കരുതുന്നത്'-മോഹന്‍ലാല്‍ പറഞ്ഞു.


സിനിമയുടെ ആകെ കളക്ഷന്‍ 92.75 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും 52.20 കോടിയും കേരളത്തില്‍നിന്ന് 8.75 കോടിയുമാണ് സിനിമ നേടിയത്.
സൂരി , മഹത് , നിവേത തോമസ് , സമ്പത്ത് രാജ് , പ്രദീപ് റാവത്ത് തുടങ്ങിയ താരനിര ഉണ്ടായിരുന്നു സിനിമയില്‍.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :