1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Marriage finalized, actress Surabhi Santosh shared more engagement

വിവാഹ നിശ്ചയം കഴിഞ്ഞു, കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി സുരഭി സന്തോഷ്

Surabhi Santosh Engagement my forever engagement photography happy vaishu
സുരഭി സന്തോഷ് ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. തന്റെ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. വരന്റെ മുഖം മറച്ചു കൊണ്ടുള്ള പുതിയ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.  
എന്‍ഗേജ്‌മെന്റ് എന്‍ഗേജ്‌മെന്റ് ഫോട്ടോഗ്രാഫി എന്നൊക്കെ എഴുതി കൊണ്ടാണ് കൂടുതല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഇരുവരും തൂവെള്ള നിറമുള്ള വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. സുരഭി ലഹങ്കയും വരന്‍ ഷെര്‍വാണിയുമാണ് ധരിച്ചിരിക്കുന്നത്.
സുരഭിയുടെ കയ്യില്‍ മോതിരം അണിയിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അതേസമയം വരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികള്‍ വിവാഹ പ്രഖ്യാപനം നടത്തുമ്പോള്‍ വരന്റെ മുഖം മറയ്ക്കുന്നത് അടുത്തിടെ കണ്ടുവരുന്ന ട്രെന്‍ഡ് ആണ്.
അടുത്ത ലേഖനം
ഈ ഗതി ആയല്ലോ, സഹായിക്കാന്‍ ആരും ഇല്ലല്ലോ, നടി കനകയെക്കുറിച്ച് കുട്ടി പത്മിനി