'മഞ്ജുപിള്ളയുടെ കോടികളുടെ ഫ്ളാറ്റ് ടൂര്‍';കാര്‍ത്തിക് സൂര്യയുടെ സമ്മാനം, വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 മെയ് 2023 (09:12 IST)
മഞ്ജു പിള്ളയുടെ വീട്ടില്‍ കാര്‍ത്തിക് സൂര്യ എത്തിയ വ്ളോഗാണ് ശ്രദ്ധ നേടുന്നത്.'മഞ്ജുപിള്ളയുടെ കോടികളുടെ ഫ്ളാറ്റ് ടൂര്‍' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സ്വന്തമായി അധ്വാനിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ ഫ്‌ലാറ്റ് എന്ന നിലയില്‍ ഇവിടെ നില്‍ക്കുമ്പോള്‍ അഭിമാനം ഉണ്ടെന്നും മഞ്ജു പറയുന്നുണ്ട്.

ഫ്‌ലാറ്റില്‍ തന്റെ ഇഷ്ടപ്രകാരം മാറ്റം വരുത്തിയതും എല്ലാം വീഡിയോയില്‍ കാണാം. വീട്ടില്‍ പലഭാഗങ്ങളിലും ബുദ്ധന്റെ രൂപത്തിലുള്ള എന്തെങ്കിലും കാണാനാകും. പിന്നെയുള്ളത് മകള്‍ ദയയുടെ ഫോട്ടോകളാണ്. സ്വന്തമായി അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഫ്ളാറ്റ് എന്ന നിലയില്‍ ഇവിടെ നില്‍ക്കുമ്പോള്‍ അഭിമാനം ഉണ്ട് എന്ന് മഞ്ജു പറയുന്നു.
ഒരു എ സി യും സമ്മാനമായി വാങ്ങിയാണ് മഞ്ജുവിന്റെ വീട്ടിലേക്ക് കാര്‍ത്തിക് എത്തിയത്. കാര്‍ത്തിക്കിന്റെ സമ്മാനത്തില്‍ താന്‍ സന്തോഷവതി ആണെന്നും മഞ്ജു പറയുന്നു.


വളരെ വിശാലമായതും ഭംഗിയുള്ളതും ആണ് മഞ്ജുവിന്റെ ഫ്ളാറ്റ്. അവിടെ തന്റെ ഇഷ്ടപ്രകാരമുള്ള പല മാറ്റങ്ങളും വരുത്തിയിട്ടുള്ള കാര്യം മഞ്ജു വിവരിക്കുന്നുണ്ട്. വീട്ടില്‍ ഏറ്റവും അധികം ഉള്ളത് ബുദ്ധന്റെ പ്രതിമയും മകള്‍ ദയയുടെ ഫോട്ടോയുമാണ് എന്നതാണ് ആകര്‍ഷണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :