കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (15:17 IST)
ജാനേമന്‍ വന്‍ വിജയമായതിന് പിന്നാലെ സംവിധായകന്‍ ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളക്കര വാഴുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രം കേരളത്തിന് പുറത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റിലീസ് ചെയ്ത് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ 20 കോടി നേടി കുതിപ്പ് തുടരുകയാണ്.
ആറാമത്തെ ദിവസം 2.65 കോടി കൂടി നേടാന്‍ സിനിമയ്ക്കായി.ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 20.75 കോടി പിന്നിട്ടു.