ഭ്രമയുഗത്തെ പിന്നിലാക്കി 'മഞ്ഞുമ്മല്‍ ബോയ്‌സ്'! 2024ലെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷന്‍

Manjummel Boys, Soubin Shahir, Cinema News, Manjummel Boys Review
Manjummel Boys
കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (15:21 IST)
സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ഗംഭീര അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.പ്രേമലുവിനും ഭ്രമയുഗത്തിനും പിന്നാലെ കേരള ബോക്‌സ് ഓഫീസ് കീഴടക്കാന്‍ സിനിമയ്ക്ക് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ ഇന്ത്യയില്‍ നിന്നുള്ള ഓപ്പണിങ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.

ആ ദിവസം 3.90 കോടി രൂപ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷന്‍ ആണിത്.വിദേശ വിപണിയില്‍ 2.10 കോടി രൂപയുമാണ് നേടിയത്.മമ്മൂട്ടിയുടെ 'ഭ്രമയുഗം' 3.1 കോടി മാത്രമാണ് നേടിയത്.


മഞ്ഞുമ്മല്‍ ബോയ്സിന് ആദ്യ ദിവസം മൊത്തത്തില്‍ 59.29% ഒക്യുപന്‍സി ഉണ്ടായിരുന്നു, രാവിലെ, ഉച്ചകഴിഞ്ഞ്, വൈകുന്നേരം, രാത്രി ഷോകള്‍ എന്നിവയുടെ ഒക്യുപന്‍സിംയഥാക്രമം 54.42%, 52.01%, 58.21%, 72.50%.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :