28 വര്‍ഷത്തെ സിനിമ കരിയര്‍, സംവിധായകനായി ജോജു ജോര്‍ജ്, ആദ്യ ചിത്രത്തിന് പാക്കപ്പ്

Joju George
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഫെബ്രുവരി 2024 (13:18 IST)
Joju George
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 28 വര്‍ഷത്തെ സിനിമ കരിയറിന് ഒടുവിലാണ് നടന്‍ സംവിധായകനായത്. സ്വന്തം രചനയില്‍ ആദ്യ സംവിധാനസംരഭവുമായി എത്തുന്ന സന്തോഷത്തിലാണ് നടന്‍.ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 100 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ജോജു തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.അഭിനയയാണ് നായിക.

ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :