'ദി പ്രീസ്റ്റ്' ലെ ആ രഹസ്യം മമ്മൂട്ടി വെളിപ്പെടുത്തി, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (17:26 IST)

മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദി പ്രീസ്റ്റ് റിലീസിനായി. മെഗാസ്റ്റാറും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഇരു താരങ്ങളും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന അനുഭവത്തെക്കുറിച്ച് മമ്മൂട്ടി തുറന്നു പറഞ്ഞു. മാത്രമല്ല ചിത്രത്തിലെ ഒരു രഹസ്യം മമ്മൂട്ടി അറിയാതെ പങ്കുവയ്ക്കുകയും ചെയ്തു.

ഏവരും കാത്തിരിക്കുന്നത് മമ്മൂട്ടി മഞ്ജുവാരിയര്‍ ഒന്നിച്ചെത്തുന്ന രംഗത്തിനായായാണ്. ഇരുവരുമൊന്നിക്കുന്ന ഒരു സീന്‍ മാത്രമേ ഉള്ളൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇക്കാര്യം പറഞ്ഞ ഉടന്‍, 'അത് പറയേണ്ട അല്ലേ കൈയീന്നു പോയല്ലോ ആന്റോ'- മമ്മൂട്ടി പറഞ്ഞു. റിലീസുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തില്‍ ആയിരുന്നു നടന്‍ മനസ്സ് തുറന്നത്.

അതേസമയം ദി പ്രീസ്റ്റ് മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :