കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 30 ജൂണ്‍ 2021 (10:12 IST)
ബാലതാരമായെത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ ആണ് താരത്തിന്റെ ആദ്യചിത്രം.
സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് നടി. അടുത്തിടെയായി തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ മഞ്ജിമ പങ്കുവയ്ക്കാറുണ്ട്.ഇപ്പോളിതാ മഞ്ജിമയുടെ സ്‌കൂള്‍ കാല ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.
കുടുംബത്തോടൊപ്പമുള്ള ഒരു പഴയ ചിത്രം നടി പങ്കുവെച്ചിരുന്നു.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ നടി നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായത്. തമിഴിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.ദേവരാട്ടം എന്ന സിനിമയാണ് മഞ്ജിമയുടെ ഒടുവില്‍ റിലീസായത്.