1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammoottys Karnnan

അഭ്യൂഹങ്ങൾക്ക് വിട; മമ്മൂട്ടിയുടെ കർണ്ണൻ ഉടൻ?

അഭ്യൂഹങ്ങൾക്ക് വിട; മമ്മൂട്ടിയുടെ കർണ്ണൻ ഉടൻ?

മധുപാൽ
മധുപാൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കർണ്ണന് വേണ്ടി സിനിമാപ്രേമികൾ മുഴുവൻ കാത്തിരിക്കുകയാണ്. പി ശ്രീകുമാർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ വാർത്തകൾ വന്നിട്ട് ഏറെക്കാലമായി. ഇടയ്‌ക്ക് ചിത്രം മുടങ്ങിയെന്ന വാർത്തകളും വന്നിരുന്നു.
 
എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇപ്പോൾ മധുപാൽ നൽകുന്നത്. 'കർണ്ണൻ' എന്ന ചിത്രം സിനിമയാക്കുമെന്നും അത് പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല എന്നുമുള്ള സൂചനയാണ് സംവിധായകൻ നൽകുന്നത്. തന്റെ പുതിയ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യന്റെ' പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കര്‍ണനുമായി ബന്ധപ്പെട്ട ചോദ്യമുണ്ടായപ്പോള്‍ ഞാനും കാത്തിരിക്കുകയാണ് എന്ന മറുപടിയാണ് മധുപാല്‍ നല്‍കിയത്.
 
ശ്രീകുമാര്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും തയാറാക്കിയ തിരക്കഥ സിനിമാ മേഖലയിലെ ഒട്ടേറേപ്പേര്‍ വായിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അത് സിനിമയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ മുഴുവൻ.
അടുത്ത ലേഖനം
മോളിവുഡിന്റെ സ്റ്റൈലിഷ് അവതാർ, മരണമാസ് വരവിനൊരുങ്ങി ബിലാൽ!