എന്തേ എന്നേക്കുറിച്ച് എഴുതുമ്പോൾ മാത്രം ഇങ്ങനെ? - നീരസത്തോടെ മമ്മൂട്ടി

ഇങ്ങനെ ചെയ്യുന്നത് എന്നെ ഓർമിപ്പിക്കാനാണോ അതോ അവരെ തന്നെ ഓർമിപ്പിക്കാനാണോ?- നീരസത്തോടെ മമ്മൂട്ടി

അപർണ| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (12:42 IST)
മലയാള സിനിമയിലെ യൂത്തന്മാർക്ക് ഉള്ളതിനേക്കാൾ കൈനിറയെ ചിത്രങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിക്കുള്ളത്. കരാർ ഒപ്പുവെച്ചിരിക്കുന്നതും അല്ലാത്തതുമായി നിരവധി ചിത്രങ്ങൾ. യുവതാരങ്ങൾ പോലും തലകുനിക്കുന്ന സൌന്ദര്യമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയുമായി ഒരു അഭിമുഖം നടത്തിയാൽ ഒഴിവാക്കാനാകാത്ത ഒരു ചോദ്യമാണ് ‘എന്താണ് ഈ സൌന്ദര്യത്തിന്റെ രഹസ്യമെന്ന്’?. കേട്ട് കേട്ട് മമ്മൂട്ടിക്ക് മടുത്തെങ്കിലും വായനക്കാർക്ക് മടുത്തിട്ടില്ലെന്നതാണ് സത്യം.

തന്റെ പ്രായത്തെക്കുറിച്ചും സൌന്ദര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കേട്ട് മടുത്തിരിക്കുകയാണ് മമ്മൂട്ടി . ഏറ്റവും പുതിയ അഭിമുഖത്തിൽ അതിനെപ്പറ്റി പങ്കു വെക്കുകയാണ് മമ്മൂട്ടി. ഞാൻ ചെറുപ്പമുള്ള ആളല്ല. എന്റെ ഇനിഷ്യൽ പോലെയാണെന്റെ പ്രായവും. എന്നെപ്പറ്റി എഴുതുമ്പോൾ മറ്റുള്ളവരെ പോലെയല്ല. മറ്റുള്ളവരുടെ പേരോ വിശേഷങ്ങളോ ചേർക്കുമ്പോൾ എന്നെപ്പറ്റി വയസ്സാണ് ചേർക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു.

66 ഇയർ ഓൾഡ് ആക്ടർ എന്നാണ് ഇപ്പോൾ എന്നെക്കുറിച്ച് പറയുമ്പോൾ എഴുതുന്നത്. അതെന്തു കൊണ്ടാണ് എന്നറിയില്ല. എന്താണെന്നറിയില്ല , ആൾക്കാർക്കെന്റെ പ്രായത്തിനോട് വലിയ താല്പര്യമാണ് .പ്രായം കൊട്ടിഘോഷിക്കുന്നത് എന്നെ ഓര്മിപ്പിക്കാനോ അവരെ തന്നെ ഓർമിക്കാനോ ആണോ എന്നാണ് അറിയാത്തതെന്നും മമ്മൂട്ടി പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :