അനുബന്ധ വാര്‍ത്തകള്‍
- വേറെ ആർക്കു വേണ്ടിയാണ് ഞാൻ അഭിനയിക്കുന്നത്? നിങ്ങൾക്ക് വേണ്ടിയല്ലേ? - ആരാധകരുടെ കണ്ണ് നനയിച്ച് മമ്മൂട്ടി
- മമ്മൂട്ടിയും 70 നവാഗത സംവിധായകരും, മലയാള സിനിമയെ താങ്ങി നിർത്തുന്ന മെഗാസ്റ്റാർ!
- എങ്ങും മമ്മൂട്ടി തരംഗം, യാത്രയുടെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ!
- ഒരുപാട് ജോലി ബാക്കിയുള്ളപ്പോള്‍ രാഷ്ട്രീയമോ ?; അഭ്യൂഹങ്ങള്‍ക്ക് പഞ്ച് ഡയലോഗിലൂടെ മറുപടി നല്കി മോഹന്‍ലാല്‍
- മമ്മൂട്ടി ചിത്രം യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റു പോയത് 4.37 ലക്ഷം രൂപക്ക്, കണ്ണുതള്ളി ആരാധകർ!
മമ്മൂട്ടി സൂപ്പര്‍ നൈസ്, ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് സണ്ണി ലിയോൺ
മലയാള സിനിമയില്‍ ആദ്യമായി 100 കോടി കിലുക്കം കേള്‍പ്പിച്ച വൈശാഖ് എന്ന സംവിധായകന്‍ തന്‍റെ അടുത്ത ചിത്രവുമായി വരുന്നു. വിഷു റിലീസായി ‘മധുരരാജ’ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറായിരിക്കും മധുരരാജ.
ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്‍ ആണ്. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഭാഗമാവുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ. ഇപ്പോൾ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് താരം.
മമ്മൂട്ടി സാറിനെ കാണാനും കൂടെ അഭിനയിക്കാനും താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് സണ്ണി പറയുന്നത്. മമ്മൂട്ടി സൂപ്പര്‍ നൈസ് ആയിരുന്നു, അദ്ദേഹത്തിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. മധുരരാജയിലെ ഗാനം സൂപ്പര്‍ഹിറ്റാകുമെന്നാണ് താരം പറയുന്നത്. ഇതിന്റെ സംഗീതം ആരെയും ആകര്‍ഷിക്കുന്നതാണ്. ഗാനത്തിലെ വരികള്‍ മനസിലാവാത്തവര്‍ക്ക് പോലും പാട്ട് ഇഷ്ടമാകും.