അനുബന്ധ വാര്‍ത്തകള്‍
- ഷൈലോക്ക് സെറ്റിൽ ഓണസദ്യ വിളമ്പി മമ്മൂട്ടി
- മമ്മൂക്കയുടെ ഭാര്യയായിട്ടായിരുന്നു അവസരം വന്നത്, കുറച്ച് സീനേ ഉണ്ടായിരുന്നുള്ളൂ: പ്രിയങ്ക നായര്‍
- ‘മമ്മൂക്കയ്ക്ക് അഴിഞ്ഞാടാൻ പറ്റിയ ഐറ്റം ആണ്, വേറെ ലെവൽ മാസ്’- ഷൈലോക്കിനെ കുറിച്ച് ബൈജു
- മമ്മൂട്ടിയെ എനിക്കിഷ്ടമല്ലായിരുന്നു, മിണ്ടാൻ വന്നാൽ പോലും ഞാൻ മൈൻഡ് ചെയ്യില്ലായിരുന്നു, പക്ഷേ എന്റെ ഉയർത്തെഴുന്നേൽപ്പിനു കാരണം അയാളിലെ മനുഷ്യത്വമാണ്: പി ശ്രീകുമാർ
- 'നിന്റെ അച്ഛന് സമ്മതിക്കില്ല, അവന് ഇതിന് എതിരാണ്'- കീർത്തിയോട് സുരേഷ് കുമാറിനെ ട്രോളി മമ്മൂട്ടി
ഷൈലോക്കിന് ശേഷം വൺ, ബോബി - സഞ്ജയ് ടീമിനൊപ്പം മമ്മൂട്ടി !
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ‘വൺ’ ചിത്രീകരണ, അടുത്ത മാസം ആരംഭിക്കും. സഞ്ജയ്- ബോബി ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് വേണ്ടി രചിച്ചിരിക്കുന്ന ചിത്രമാണ് വണ്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് വണ്‍ എന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തില്‍ ആണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അടുത്ത മാസം രണ്ടാം വാരത്തോട് കൂടെ ചിത്രീകരണം അവസാനിക്കും. ഇത് കഴിഞ്ഞാൽ വൺന്റെ ചിത്രീകരണത്തിലേക്ക് കടക്കും.
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒക്ടോബര്‍ അവസാനം റിലീസിന് എത്തുമ്പോള്‍ ഷൈലോക്ക് ക്രിസ്മസ് ചിത്രം ആയാണ് എത്തുക. നവാഗതനായ വിപിന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കൂടി മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.