Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (12:23 IST)
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കെല്ലാം കാരവാനുണ്ട്. എന്നാൽ, തുടക്കകാലത്ത് കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്ത ആളാണ് നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍. പക്ഷേ, ഇപ്പോൾ കാരവാൻ എല്ലാവർക്കും വന്നതോടു കൂടി സുരേഷ് കുമാറും കാരവാൻ ഉപയോഗിക്കുന്നുണ്ട്. കാരവാനിൽ ഇരിക്കുമ്പോൾ എല്ലാവരും തന്നെ കളിയാക്കാറുണ്ടെന്ന് സുരെഷ് കുമാർ പറയുന്നു.
മകളും നടിയുമായ കീര്‍ത്തിയുടെ കാണ്‍കല്‍ തന്നെ മമ്മൂട്ടി കളിയാക്കിയ കാര്യം പറയുകയാണ് സുരേഷ് കുമാര്‍.
‘അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛന്‍ സമ്മതിക്കില്ല. അവന്‍ ഇതിന് എതിരാണ്…’.- സുരേഷ് കുമാർ പറയുന്നു.
‘പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാന്‍ കാരവാനെ എതിര്‍ത്തത്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്നേഹബന്ധം പോകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി.’ വനിതയുമായുള്ള അഭിമുഖത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞു.