Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (14:12 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് നടൻ ബൈജു പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ജിബിൻ ജി നായരെഴുതിയ പോസ്റ്റ് ഷൈലോക്കിന്റെ ഒഫീഷ്യൽ പേജിലും ഷെയർ ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം:
രണ്ടു ദിവസം മുൻപേ നടന്ന സംഭവം ആണ്. തിരുവനന്തപുരത്തെ അത്യാവശ്യം പ്രമുഖന്മാർ ഒക്കെ കൂടുന്ന ഒരു ഇടം ആണ് ട്രിവാൻഡ്രം ക്ലബ്. അവിടെ മുദുഗൗ ഒക്കെ ചെയ്ത ഡയറക്ടർ വിപിൻ ദാസ് ചേട്ടന്റെ കൂടെ ഒരു
സിനിമ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുന്ന നേരത്തു ആണ് നമ്മുടെ സ്വന്തം ബൈജു ചേട്ടൻ. ..ബൈജു സന്തോഷ് .... വരുന്നത്. അപ്പൊ പുള്ളിക്കൊരു കമ്പനി കൊടുക്കാം എന്നു പറഞ്ഞു ഞങ്ങൾ ഒക്കെ കൂടി ഇരുന്നു സംസാരിച്ചു. സംസാരിക്കുന്ന കൂട്ടത്തിൽ പുള്ളി ചെയ്ത പടങ്ങളെ പറ്റിയും ചെയ്തു കൊണ്ടിരിക്കുന്ന പടങ്ങളെ പറ്റിയും ഒക്കെ പുള്ളി പറഞ്ഞ നേരത്തു ഞാൻ ചോദിച്ചു.
ബൈജു ചേട്ടാ ഇപ്പൊ ഏതാ ചേട്ടാ പടം ചെയ്യുന്നേ ?
എടാ,അതു മമ്മുക്ക പടമാട
അപ്പൊ ഞാൻ ചോദിച്ചു .
ഷൈലോക് ആണോ
ആ..ഷൈലോക് ആണ്. പടം സെറ്റ് അപ് ആണ് കേട്ടോ...കൊള്ളാം... " ബൈജു ചേട്ടന്റെ ആ മറുപടി കേട്ടു സന്തോഷം തോന്നി. ഞാൻ പറഞ്ഞു
" ചേട്ട അതിന്റെ എഴുത്തുകാര് ബിബിനും അനീഷും എന്റെ അടുത്ത സുഹൃത്തുക്കൾ ആണ്... "
" ആഹാ...ആര്... ആ മസില്.... അർണോൾഡും മറ്റേ താടിയും.... അവന്മാര് രണ്ടും അടിപൊളിയാണ്.... പയ്യന്മാരു കൊള്ളാം... "
(വീണ്ടും സന്തോഷം)
" ചേട്ടാ അജയ് വാസുദേവിന്റെ കഴിഞ്ഞ രണ്ടു പടവും മാസ്സ് തന്നെ ആണല്ലോ.. അതു രണ്ടും ഇഷ്ടം ആയ ഒത്തിരി പേര് ഉണ്ട് ഇഷ്ടം ആവത്താ ഒത്തിരി പേരും കാണും..ഇപ്പൊ മൂന്നാമതും മമ്മുക്കയുടെ കൂടെ അജയ് വാസുദേവ് വരുമ്പോ ഇതും മാസ് തന്നെ ആവും അല്ലെ.. പടത്തിന്റെ അന്നൗൻസ്മെന്റ്റ് കാര്യങ്ങൾ ഒക്കെ വലിയ ഓളം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഞങ്ങൾ എങ്ങനെ ഉള്ള ഒരു പടം ആയിരിക്കും പ്രതീക്ഷിക്കേണ്ടത് ?
മമ്മുക്കയുടെ ഒരു സെറ്റ് അപ് പടം ആയിരിക്കും ഇത്.. നല്ല രീതിയിൽ ഒരു ഹിറ്റ് ആവാൻ സാധ്യത ഉണ്ട്. ഇതുവരെ എടുത്തു വച്ചതോകെ നോക്കുമ്പോ ഭയങ്കര രസകരം ആണ്. എന്റെ കാരക്ടർ ഒക്കെ നന്നായി പെർഫോമൻസ് ചെയ്യാൻ ഉള്ളത് ഉണ്ട്. എനിക്കു നല്ല ഇഷ്ടം ആയ കാരക്റ്റർ ആണ്. എല്ലാവർക്കും കാര്യമായിട്ടുള്ള ഡയലോഗും പരിപാടികളും ഒക്കെ ഉള്ള ഒരു റോൾ ആണ്. മമ്മുക്കക്കും എനിക്കും ഒക്കെ അഴിഞ്ഞാടാൻ പറ്റിയ ഒരു ഐറ്റം ആണ് പടം. അവന്മാര് നന്നായി എഴുതിയിട്ടുണ്ട്.
പുള്ളിയുടെ മറുപടി കേട്ടു വീണ്ടും ഹാപ്പി.അപ്പൊ ഞാൻ ചോദിച്ചു
ചേട്ടാ..കഴിഞ്ഞ പടത്തിലൊക്കെ...കഴിഞ്ഞ അജയ് വാസുദേവ് പടത്തിലൊക്കെ ഒറ്റ അടിക്കു 3 കുതിപ്പും 5 കുതിപ്പും ഒക്കെ ആണ്...സ്‌കോർപിയോ ഒക്കെ 15 കഷ്ണം ആയൊക്കെ ആണ് തെറിക്കുന്നത്. "
അപ്പൊ ബൈജു ചേട്ടൻ " അങ്ങനത്തെ ഒരു ടെൻഷൻ വേണ്ടട. ഇതു പടം വേറെ ലെവൽ ആണ്.മാസ്സ് ആണ്. മാസ്സ് എന്നു പറഞ്ഞാൽ വേറെ ലെവൽ മാസ്സ് ആണ് .
കേട്ടപ്പോൾ വലിയ സന്തോഷം ആയി. ഇതിപ്പോ ഇവിടെ പറയാൻ കാര്യം നമ്മുടെ കൂട്ടുകാർ ഒക്കെ ആണ് എഴുതുന്നത്. അവരിൽ ഉള്ള വിശ്വാസവും കൂടുതൽ ആണ്. മുൻപേ അഭിനയിച്ച പടങ്ങളെ പറ്റി പോലും കൃത്യം ആയി മോശം എങ്കിൽ മോശം നല്ലതു എങ്കിൽ നല്ലത് എന്നു നിരൂപണം പറഞ്ഞ ബൈജു ചേട്ടൻ ഇതു വരെ ചെയ്തത് വച്ചു ഷൈലോക് മരണ മാസ്സ് പടം ആണെന്നും ആ പിള്ളേർ എഴുതി വച്ചത് കിടിലം ആണെന്നും അജയന്റെ സംവിധാനം ഒക്കെ മാസ്സ് ആണെന്നും പടം നിങ്ങള് പ്രതീക്ഷിക്കുന്ന ഒന്നും അല്ല വരാൻ പോകുന്നത്...മമ്മുക്ക ഈ പടത്തിൽ വേറെ ലെവലിൽ നിൽക്കും എന്നൊക്കെ ഒക്കെ പറഞ്ഞു കേട്ടപ്പോ ഒരുപാട് സന്തോഷം.
എന്റെ പൊന്നു മമ്മുക്ക... വലിയ പ്രതീക്ഷ ആണ് ഈ പടം... അജയേട്ട... ഞങ്ങടെ പ്രതീക്ഷ നിങ്ങള് കാക്കും...ഉറപ്പാ...
എന്നാലും മനുഷ്യ ...എനിക്കിതിൽ ഒരു റോൾ തന്നില്ലല്ലോ നിങ്ങള് ☺️☺️
കൂടുതൽ ഒന്നും പറയാൻ ഇല്ല...അത്രയും വലിയ പ്രതീക്ഷയാണ് ഷൈലോക്.