ഇത്തവണ നടക്കും, മമ്മൂട്ടിയും രജനിയും ഒന്നിക്കുന്നു; ആവേശത്തില്‍ ആരാധകര്‍

രേണുക വേണു| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (13:19 IST)

ജയിലറില്‍ നടക്കാതെ പോയത് 'തലൈവര്‍ 171' ല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ലോകേഷ് കനകരാജ് മമ്മൂട്ടിയുമായി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. മമ്മൂട്ടിയെ കൊണ്ടുവരാനായി രജനിയാണ് താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് നടന്നാല്‍ ദളപതിക്ക് ശേഷം രജനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാകും 'തലൈവര്‍ 171'

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് രജനിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ നിന്ന് വിനായകനും മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയപ്പോള്‍ പ്രധാന വില്ലനായാണ് വിനായകന്‍ അഭിനയിച്ചത്. ഈ കഥാപാത്രത്തിനായി ആദ്യം ആലോചിച്ചത് മമ്മൂട്ടിയെയാണ്. പിന്നീട് ചില കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു.

മലയാളത്തില്‍ നിന്ന് ബാബു ആന്റണി 'തലൈവര്‍ 171' ല്‍ അഭിനയിക്കുന്നുണ്ട്. കമല്‍ഹാസന്‍, വിജയ് എന്നിവര്‍ക്കൊപ്പമെല്ലാം ലോകേഷ് സിനിമ ചെയ്തിട്ടുണ്ട്. ആദ്യമായാണ് രജനിക്കൊപ്പം ഒന്നിക്കുന്നത്. ഈ വര്‍ഷം തന്നെ ലോകേഷ്-രജനി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :