Ashok Selvan Wedding Video: നടന്‍ അശോക് സെല്‍വന്‍ വിവാഹിതനായി, കല്യാണ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (11:08 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടന്‍ അശോക് സെല്‍വന്‍ കടന്നു പോകുന്നത്. തുടരെ വിജയങ്ങള്‍ മാത്രം, ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടന്‍. നടി കീര്‍ത്തി പാണ്ഡ്യനാണ് ഭാര്യ.
നടന്റെ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി തൊട്ടടുത്ത ദിവസങ്ങളില്‍ വിരുന്ന് സംഘടിപ്പിക്കും എന്നാണ് വിവരം.
ഈറോഡ് സ്വദേശിയാണ് അശോക് സെല്‍വന്‍. നിര്‍മ്മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകള്‍ ആണ് കീര്‍ത്തി പാണ്ഡ്യന്‍.
'ബ്ലൂ സ്റ്റാര്‍'എന്ന പാ രഞ്ജിത്ത് ചിത്രത്തില്‍ അശോകനൊപ്പം കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :