കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (09:00 IST)
നടന്‍ സിദ്ദീഖിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലും മമ്മൂട്ടിയും രമേശ് പിഷാരടിയും അന്റണി പെരുമ്പാവൂരും അബു സലീമും ഉള്‍പ്പെടെയുള്ള താരങ്ങള്‍ റിസപ്ഷനില്‍ പങ്കെടുത്തു.
ഇതിഹാസങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അബൂസലീം.
ഡോ. അമൃത ദാസ് ആണ് ഷഹീനിന്റെ വധു. കൊച്ചിയില്‍ വെച്ച് നടന്ന വിവാഹ റിസപ്ഷന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തു.