ഇത് സേതുരാമയ്യര്‍ തന്നെ ! കൈ പുറകില്‍ കെട്ടി മമ്മൂട്ടി; തൊപ്പിവെച്ച് സ്റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാല്‍, താരമായി ദിലീപും കാവ്യയും (വീഡിയോ)

രേണുക വേണു| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (08:39 IST)

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി. സിനിമാ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത വിവാഹ ആഘോഷ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ബിജു മേനോന്‍, കാവ്യ മാധവന്‍, സംവിധായകന്‍ ജോഷി തുടങ്ങി മലയാള സിനിമാ രംഗത്തെ പ്രമുഖരെല്ലാം വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. വധൂവരന്‍മാര്‍ക്കൊപ്പം ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം.സേതുരാമയ്യര്‍ സിബിഐയുടെ സ്‌റ്റൈലില്‍ കൈ പുറകില്‍ കെട്ടി മമ്മൂട്ടി നടക്കുന്നതും തൊപ്പിവെച്ച് ബറോസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തിയതും ആരാധകരെ ആവേശം കൊള്ളിച്ചു. ദിലീപിനും കാവ്യയ്ക്കും ഒപ്പം മമ്മൂട്ടിയും മോഹന്‍ലാലും കുശലം പറയുന്നതും വീഡിയോയില്‍ കാണാം.

ഡോ.അമൃത എ.ദാസ് ആണ് ഷഹീന്‍ സിദ്ദിഖിന്റെ ജീവിതപങ്കാളി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :